2008 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ദീപം മണിദീപം

ദീപം മണിദീപം പൊന്‍ദീപം തിരുദീപം
ദീപത്തിന്‍ തിരുമാറില്‍ തൊഴുകൈത്തിരി നാളം
ശ്രീ മൂടും ശ്രിരാമ കളരിക്കും ദീപം
ശ്രീക്രിഷ്ണ തുളസിക്കും ത്രിക്കാവിനും ദീപം
ദീപം മണിദീപം
തുളസിത്തറ ഭഗവാനും മലര്‍മാതിനും ദീപം
തറവാട്ടു തറകാക്കും ഹരിരാജനും ദീപം
ദീപം മണിദീപം
നിറമാലകള്‍ മണിമാലകള്‍ വിരിമാറില്‍ ചാര്‍ത്താന്‍
തിരുമാല കണികാണാന്‍ ഹരിക്രിഷ്ണനും ദീപം
ദീപം മണിദീപം
കൈകൂപ്പി കണികാണാന്‍ കനകത്തിരി ദീപം
പൊന്നബ്ബല നടയെന്നോ കണികാണാന്‍ ദീപം.
ദീപം മണിദീപം
ഈരേഴു പതിനാലു ലോകങ്ങള്‍ മേയാന്‍
ഇരുള്‍ നീങ്ങാന്‍ ത്രിക്കാലടി തെളിയാന്‍ മണിദീപം
ദീപം മണിദീപം

1 അഭിപ്രായം:

നരിക്കുന്നൻ പറഞ്ഞു...

“ഈരേഴു പതിനാലു ലോകങ്ങള്‍ മേയാന്‍
ഇരുള്‍ നീങ്ങാന്‍ ത്രിക്കാലടി തെളിയാന്‍ മണിദീപം“

നല്ല കവിത. ഇതെന്തു പറ്റി? ഇത്ര നല്ല കവിതകൾക്ക് ബൂലോഗത്ത് ആരും കമന്റിടാത്തതെന്ത്?