2008 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

അഞ്ജന ശ്രീധര ചാരുമുര്‍ത്തെ കൃഷ്ണാ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേ കൃഷ്ണാ
അഞ്ജന ശ്രീധര ചാരുമുര്‍ത്തെ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേ
ആനന്ദലങ്കാര വാസുദേവാ കൃഷ്ണാ
ആതാംഗമെല്ലാം അകറ്റിടണമേ (കൃഷ്ണാ ഹരേ)
ഇന്ദിരനാഥ ജഗനിവാസ കൃഷ്ണാ
ഇന്നെന്റെ മുന്നില്‍ വിളങ്ങിടണേ
ഇരേഴുലകിലുംഏകനാഥ കൃഷ്ണാ
ഇരഞ്ചുദിക്കും നിറഞ്ഞരൂപാ (കൃഷ്ണാ ഹരേ)
ഉണ്ണി ഗോപാലക കമലനേത്രാ കൃഷ്ണാ
ഉള്ളില്‍ നീ വന്നു വിളങ്ങിടണേ
ഊഴിയില്‍ വന്നു പിറന്ന നാഥാ കൃഷ്ണാ
ഊനം കൂടാതെ തുണച്ചിടണമേ
എന്നുള്ളിലുള്ളോരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണി ഗോപാല തീര്‍ത്തിടണേ
ഏഴണല്‍ ഭാണന് തുല്യമൂര്‍ത്തേ കൃഷ്ണാ
ഏറിയമോദനേ കൈതൊഴുന്നേ (കൃഷ്ണാ ഹരേ)
ഐഹികമായ സുഖത്തിനൊഹോ കൃഷ്ണാ
അയ്യുവേനിക്കൊരു മോഹമില്ലേ
ഒട്ടല്ല കൌതുകം അന്തരംഗേ കൃഷ്ണാ
ഓമല്‍ തിരുമേനി ഭംഗി കാണാന്‍
ഓടകുഴല്‍വിളി മേളമോടെ ക്രിഷ്ണാ
ഓടിവരികന്റെ ഗോപബാല
ഔദാര്യകോമള കേളിശിഹ കൃഷ്ണാ
സൌഭാഗ്യ സംഭത്സമൃദ്ധി കാണേ (കൃഷ്ണാ ഹരേ)
അബ്ബുചലോചന നിന്‍ പാദപങ്കജേ
വന്നിതാ ഞാനിതാ കുമ്പിടുന്നേന്‍
അത്യന്ത സുന്ദരനന്ദസുനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കെണേ
കൃഷ്ണാ മുകില്‍ വര്‍ണ്ണ വ്രിഷ്ണി പുരിശ്വര
കൃഷ്ണാ ഭുജേക്ഷണ കൈതൊഴുന്നേന്‍ (കൃഷ്ണാ ഹരേ)

3 അഭിപ്രായങ്ങൾ:

PIN പറഞ്ഞു...

കൃഷണഭജന ഭക്തിസാന്ദ്രം..
നന്നായിരിക്കുന്നു..

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം പറഞ്ഞു...

നന്നായിട്ടുണ്ട്....ഈ ഭക്തി

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.