കണികാണുന്നെരം കമലനേത്രെന്റെ നിറമേഴും മഞ്ഞതുകില്‍ ചാര്‍ത്തി
കനകകിങ്ങിണി വളകള്‍ മൊതിരമണിഞ്ഞു കാണേണം ഭഗവാനെ
നരഗൌരേയി അരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികളും
തിരുമെയ് ശൊഭയെഴും തഴുകി പൂക്കെണം അടുത്തു വാ ഉണ്ണി കണികാണാന്‍
മലര്‍മാതിന്‍ കാന്തന്‍ വസുദേവത്മജന്‍ പുലര്‍കാലെ പാടി കുഴലൂതി
കിലുകിലെന്നൊരു കിലുങ്ങും കാഞ്ചന ചിലബ്ബിട്ടൊടി വാ കണികാണാന്‍
ശിശുക്കളായുളള സഖിമാരും താനും പശുക്കളേമേച്ചുകളിക്കുബ്ബൊള്‍
വിശക്കുബ്ബൊള്‍ വെണ്ണ കട്ടുണ്ണൂം ക്രിഷ്ണ വസുദേവാ ഉണ്ണി കണികാണാന്‍
ഗൊപസ്ത്രീകളുടേ തുകിലും വാരി കൊണ്ടരയാലിന്‍ കൊബ്ബത്തിരുന്നൊരൊ
ശീലക്കേടുകള്‍ പറഞ്ഞും വിചാരിച്ചും നീലകാര്‍വര്‍ണ്ണ കണികാണാന്‍
എതിരെ പൊകുബ്ബൊള്‍ അരികെ വാണൊരു പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും പാല്‍മന്തസ്മിതവും തൂകി വാ കണികാണാന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ