2008 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ചെത്തിമന്ദാരം തുളസി പിച്ചെകമാലകള്‍ ചാര്‍ത്തി

ചെത്തിമന്ദാരം തുളസി പിച്ചെകമാലകള്‍ ചാര്‍ത്തി
ഗൂരുവായൂരപ്പാ നിന്നെ കണികാണേണം.
ചെത്തിമന്ദാരം
മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം.
ചെത്തിമന്ദാരം
വാകചാര്‍ത്തുകഴിയുബ്ബോള്‍ വാസനപൂ അണിയുബ്ബൊള്‍
ഗോപികമാര്‍ കൊതിക്കുന്നൊരുടല്‍ കാണേണം.
ചെത്തിമന്ദാരം.
അകതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി
അവില്‍ പ്പൊതികൈക്കൊള്ളുവാന്‍ കണികാണേണം.
ചെത്തിമന്ദാരം

1 അഭിപ്രായം:

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

ഭക്തിഗാനങ്ങളുടെ നല്ല ശേഖരം. നന്നായിരിക്കുന്നു. അകതി അല്ല അഗതി ആണ്.

ആശംസകള്‍