
ഗിരീഷ് പുത്തന്‍ചേരിയുടെ വരികള്‍ക്ക് രവിന്ദ്രന്‍ സംഗീതം നല്‍കി ചിത്ര ആലപിച്ച നന്ദനത്തിലെ ഗുരുവായുരപ്പനെ കുറിച്ചുള്ള ഭക്തി സാന്ദ്രമായ രണ്ട് ഗാനങ്ങള്‍.
മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി
മഞ്ഞപട്ടാംമ്പരം ചാര്‍ത്തി
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണേണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണേണം
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ
നന്ദനന്ദനം ഭജേ നന്ദനന്ദനം ( മൌലിയില്‍)
പഞ്ചവിലോചനന്‍ കണ്ണന്റെ കണ്ണിലെ
അഞ്ജനനീലിമ കണികാണേണം (പഞ്ചവിലോചനന്‍)
ഉണ്ണികൈരണ്ടിലും പുണ്യം തുളുമ്പുന്ന (ഉണ്ണി)
വെണ്ണകുടങ്ങളും കണികാണേണം
നിന്റെ പോന്നോടകുഴല്‍ കണികാണേണം
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ
നന്ദനന്ദനം ഭജേ നന്ദനന്ദനം ( മൌലിയില്‍)
ഹരിഓം ഹരിഓം ഹരിഓം
ഹരിഓം ഹരിഓം ഹരിഓം
നീലനിലാവിലെ നീലകടമ്പിലെ
നീര്‍മണി പൂവുകള്‍ കണികാണേണം (നീല )
കാളിന്ദി ഓളങ്ങള്‍ നൂപുരം ചാര്ത്തുന്ന (കാളിന്ദി)
പൂവിതള്‍ പാദങ്ങള്‍ കണികാണേണം
നിന്റെ കായമ്പൂവുടല്‍ കണികാണേണം ( മൌലിയില്‍)
###########################################
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ചേരും ഓടകുഴലിന്റെ ഉള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നില്‍
പുല്‍കി ഉണര്‍ത്താന്‍ മറന്നു കണ്ണന്‍ (കാര്‍മുകില്‍)
ഞാനെന്‍ മിഴി നാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായി പുകച്ചും ( ഞാനെന്‍)
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും
നിന്നേ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീഎന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ (കാര്‍മുകില്‍)
നിന്റെ നന്ദന വൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍(നിന്റെ നന്ദന)
വരും ജന്മത്തിലെങ്കിലും ശൌരേ
ഒരു പൂവായി വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍ (കാര്‍മുകില്‍)
കൃഷ്ണാ…… കൃഷ്ണാ…… കൃഷ്ണാ……
കൃഷ്ണാ…… കൃഷ്ണാ……കൃഷ്ണാ(കാര്‍മുകില്‍)
